കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്ഥാനം; കഴിവുള്ള ചെറുപ്പക്കാര്‍ വരണമെന്ന് കെ മുരളീധരന്‍

കോഴിക്കോട്: കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കഴിവുള്ള ചെറുപ്പക്കാര്‍ വരണമെന്ന് കെ.മുരളീധരന്‍ എംപി. പരീക്ഷണമോ ഗ്രൂപ്പ് വീതംവെയ്‌പോ പാടില്ല. എംപിമാരുടെ അഭിപ്രായം കൂടി കേള്‍ക്കണമെന്നും ആരുടെയും പേര് മുന്നോട്ടുവയ്ക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

സമവായത്തിലൂടെ പ്രസിഡന്റിനെ തീരുമാനിക്കാന്‍ ശ്രമിക്കുമെന്നും ഹൈക്കമാന്‍ഡ് അഭിപ്രായം ചോദിച്ചാല്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു.

Top