കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; അഞ്ച് മരണം

കോഴിക്കോട്: രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബോലോറോയില്‍ സിമന്റ് ലോറി ഇടിച്ചാണ് അപകടമുണ്ടായത്.

ഇന്ന് പുലര്‍ച്ച 4.45 ഓടെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വച്ചുതന്നെ ബൊലേറോയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടമെന്നാണ് സൂചന. ഒറ്റപ്പാലം രജിസ്‌ട്രേഷനിലുള്ളതാണ് വാഹനം. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സുമെത്തി മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Top