കോഴിക്കോട് കുറ്റ്യാടിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ക്ക് പരുക്ക്

bomb attack

കുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടിയില്‍ ബോംബ് സ്‌ഫോടനം. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. സ്‌ഫോടനത്തില്‍ പരുക്കേറ്റ അബ്ദുള്ള മുസ്ല്യാരുടെ മകന്‍ സാലിമിന്റെ രണ്ട് കൈപ്പത്തിയും മുറിച്ച് മാറ്റി. മറ്റ് രണ്ടുപേര്‍ക്കും സാരമായി പരുക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പറമ്പത്ത് അബ്ദുള്ള മുസ്ല്യാര്‍ എന്നയാളുടെ പറമ്പിലാണ് സ്‌ഫോടനം നടന്നത്. ബോംബ് ഉണ്ടാക്കുന്നതിനിടെ പൊട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അര്‍ധരാത്രിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. എന്നാല്‍ സ്‌ഫോടനവിവരം മറച്ചുവെന്നുവെന്നും അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് പറഞ്ഞു.

Top