കോഴിക്കോട് വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളിയെ കാണാതായി

കോഴിക്കോട്: കോഴിക്കോട് കോതി കടപ്പുറത്ത് കടലില്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. റിയാസ് എന്ന മത്സ്യബന്ധന തൊഴിലാളിയെയാണ് കാണാതായത്.

മീന്‍ പിടിച്ച് തിരിച്ചു വരുന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു.

Top