കോഴിക്കോട്ടെ ബീച്ചുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് മുതൽ തുറക്കും

കോഴിക്കോട് : കോഴിക്കോട്ടേ ബീച്ചുകൾ ഇന്ന് മുതൽ ജനനങ്ങൾക്ക് തുറന്ന് കൊടുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കാന്‍ ജില്ലാ കളക്ടര്‍ സാംബശിവ റാവു അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചെയ്യാന്‍ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങളെ സംബന്ധിച്ച് ഇവിടങ്ങളില്‍ ബോര്‍ഡുകളായി ബീച്ചകളിൽ സ്ഥാപിക്കും.

സന്ദര്‍ശകര്‍ ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കോവിഡ് രോഗലക്ഷണങ്ങളുള്ളവരെ ബീച്ചിൽ പ്രവേശിക്കാൻ അനുവദിക്കില്ല. എല്ലാ സന്ദര്‍ശകരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം. ഇവ ലംഘിക്കുന്നുണ്ടോ എന്ന് എല്ലാ ദിവസവും പൊലീസ് പരിശോധന നടത്തും.

Top