കോഴിക്കോട് പട്ടാപകൽ ആക്രമണം, ഒരാൾ പിടിയിൽ

കോഴിക്കോട്: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയോരത്ത് കുളങ്ങരയിൽ ഒരാൾക്ക് വെട്ടേറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ. കൊടിയത്തൂർ സ്വദേശി സിയാഉൽ ഹഖിനാണ് വെട്ടിയ സംഭവവുമായി ബന്ധപ്പെട്ട് കൂടത്തായി സ്വദേശി ശിഹാബുദ്ദീനാണ് പിടിയിലായത്.  കൃത്യം നടത്തിയ ശേഷം സ്വന്തം കാറിൽ രക്ഷപ്പെടുന്നതിനിടെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

വെട്ടേറ്റ സിയാഉൾ ഹഖും പ്രതി ശിഹാബുദ്ദീനും തമ്മിൽ പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. കുളങ്ങരയിലെ ഒരു കെട്ടിടം വാടകയ്ക്കെടുത്ത് സിയാഉൾ ഹഖ് പുതിയ ബിസിനസ് ആരംഭിക്കാനിരിക്കെയായിരുന്നു. അതിനിടെയാണ് ഇന്ന് രാവിലെ ആക്രമണം ഉണ്ടായത്.

Top