കോഴിക്കോട് ആശിര്‍വാദ് സിനിമാസ് തിയേറ്റര്‍ കോംപ്ലക്‌സ്: ആദ്യ പ്രദര്‍ശന ചിത്രം ലൂസിഫര്‍

കോഴിക്കോട്ടെ ആശീര്‍വാദ് സിനിമാസിന്റെ പുതിയ തിയേറ്ററില്‍ ഉദ്ഘാടന ചിത്രമായി ലൂസിഫര്‍.പൃഥിരാജിന്റെ ആദ്യ സംവിധാന സംരഭംമായ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ പ്രദര്‍ശനമാണ് കോഴിക്കോട്ടെ ആശീര്‍വാദ് സിനിമാസിന്റെ തിയേറ്റര്‍ കോംപ്ലക്സിലെ ആദ്യത്തെ പ്രദര്‍ശനം.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ആശീര്‍വാദ് സിനിമാസിന്റെ പുതിയ തിയേറ്റര്‍ സമുച്ചയം കോഴിക്കോട് ആര്‍.പി മാളില്‍ തുറന്നത്.മോഹന്‍ലാല്‍ ആയിരുന്നു തിയേറ്റര്‍ കോംപ്ലക്സ് ഉദ്ഘാടനം ചെയ്തത്.

ബിഗ്ബഡ്ജറ്റ്‌ ചിത്രമായ ലൂസിഫര്‍ ലോകവ്യാപകമായി 3079 സ്‌ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തില്‍ 400 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ലൂസിഫറില്‍ മഞ്ജു വാര്യര്‍, വിവേക് ഒബ്റോയി, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, പൃഥിരാജ് തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്.

Top