കോഴിക്കോട് കുടുംബ വഴക്കിൽ യുവാവ് കുത്തേറ്റു മരിച്ചു

കോഴിക്കോട്; കോഴിക്കോട് കുടുംബ പ്രശ്നത്തെ തുടർന്നുള്ള വഴക്കിൽ യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെമ്പനോട കിഴക്കരക്കാട്ട് സിജോയാണ് മരിച്ചത്.

സിജോയുടെ വീടിന്റെ അതിർത്തിയിലൂടെ റോഡ് വെട്ടുന്നതിനെ തുടർന്ന് വർഷങ്ങളായി നിലനിൽക്കുന്ന തർക്കം, ഇന്ന് ജെസിബി എത്തി റോഡ് വെട്ടാൻ തുടങ്ങിയതോടെ രൂക്ഷമാവുകയും കത്തി കുത്തിൽ കലാശിക്കുകയുമായിരുന്നു. കുത്തേറ്റ സിജോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിജോയുടെ ബന്ധുവായ ചാക്കോയാണ് കുത്തിയത്.

Top