കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; കുട്ടികളടക്കമുള്ളവര്‍ രക്ഷപ്പെട്ടു

കോഴിക്കോട്: മാവൂര്‍ റോഡില്‍ മെഡിക്കല്‍ കോളജിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. തൊണ്ടയാട് സ്വദേശി ബിജീഷിന്റെ കാര്‍ ആണ് കത്തി നശിച്ചത്. ശനിയാഴ്ച രാവിലെ എട്ടരയോടെ ആണ് അപകടം.

എസിയില്‍നിന്നു പുക ഉയരുന്നത് കണ്ട് കുട്ടികള്‍ അടക്കമുള്ള യാത്രക്കാരെ, കാര്‍ നിര്‍ത്തി ഉടന്‍ പുറത്തിറക്കിയതിനാല്‍ അപകടം ഒഴിവായി. വെള്ളിമാട് കുന്ന് സ്റ്റേഷന്‍ ഓഫിസര്‍ കെ.പി.ബാബുരാജിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.

 

Top