കോഴിക്കോട് ഇന്ന് 147 പേര്‍ക്ക് കൂടി കൊവിഡ്; സമ്പര്‍ക്കം വഴി രോഗം ബാധിച്ചത് 135 പേര്‍ക്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 147 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ട് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി 135 പേര്‍ക്ക് രോഗം ബാധിച്ചു. ഏഴുപേരുടെ ഉറവിടം വ്യക്തമല്ല.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 55 പേര്‍ക്കും ചോറോട് 49 പേര്‍ക്കും വടകരയില്‍ ഏഴ് പേര്‍ക്കും താമരശ്ശേരിയില്‍ ഒന്‍പത് പേര്‍ക്കും ചെക്യാടില്‍ എട്ടുപേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1330 ആയി.

Top