ആശങ്ക; കോഴിക്കോട് ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൊവിഡ്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ സ്ഥിരീകരിച്ച ആറുപേരില്‍ അഞ്ചുപേരും ഒരു കുടുംബത്തിലെ ആള്‍ക്കാര്‍ ആയത് ആശങ്ക പരത്തുന്നു. കോഴിക്കോട് വടകരയ്ക്ക് അടുത്ത് എടച്ചേരിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.വിദേശത്തും നിന്നും എത്തിയ രണ്ട് യുവാക്കള്‍, ഇവരുടെ പിതാവ്, മാതാവ്, സഹോദരിയുടെ മകള്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

നേരത്തെ കൊവിഡ് രോഗം ബാധിച്ചു മരിച്ച മാഹി സ്വദേശിയുമായുള്ള സമ്പര്‍ക്കം മൂലമാണ് ഇവര്‍ക്കെല്ലാം രോഗം സ്ഥിരീകരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 11 ആയി ഉയര്‍ന്നു. ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് എടച്ചേരി.

Top