കോഴിക്കോട് നിന്ന് ബീഹാറിലേക്ക്; 1087 അതിഥി തൊഴിലാളികളുമായി ട്രെയിന്‍ യാത്ര പുറപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് നിന്നും ബിഹാറിലേക്ക് 1087 അതിഥി തൊഴിലാളികളുമായി ട്രെയിന്‍ പുറപ്പെട്ടു. താമരശേരി താലൂക്കിലെ വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് തിരികെ പോകുന്നത്. കെഎസ്ആര്‍ടിസി ബസിലാണ് ഇവരെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്.

പത്തുലക്ഷത്തിഎണ്‍പതു രൂപ യാത്രാകൂലിയായി അതിഥി തൊഴിലാളികളില്‍ നിന്നും ഈടാക്കി. വൈകിട്ട് എട്ടുമണിക്ക് മധ്യപ്രദേശിലെ ഭോപ്പാലിലേക്ക് കോഴിക്കോടു നിന്നും രാത്രി 8 മണിക്ക് മറ്റൊരു ട്രെയിന്‍ കൂടി പുറപ്പെടുന്നുണ്ട്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മധ്യപ്രദേശ് സ്വദേശികളാണ് ഈ ട്രെയിനില്‍ യാത്രയാകുക.

Top