Kozhikkodu is the first winner of State school Youth festival

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായ പത്താം തവണയും കോഴിക്കോട് കലാകിരീടം സ്വന്തമാക്കി. 919 പോയിന്റ് നേടിയാണ് കോഴിക്കോട് ഒന്നാം സ്ഥാനത്തെത്തിയത്. ഇത് കോഴിക്കോടിന്റെ 17–ാം കിരീട നേട്ടമാണ്. 912 പോയിന്റോടെ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. 903 പോയിന്റുമായി കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്.

കഴിഞ്ഞവര്‍ഷം കോഴിക്കോടും പാലക്കാടുമായിരുന്നു സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സംയുക്ത ജേതാക്കള്‍. ഇത്തവണയും ഫോട്ടോഫനിഷിങ്ങിലേക്ക് നീങ്ങിയ കലോത്സവ വിജയികളെ നിര്‍ണ്ണയിച്ചത് അപ്പീലുകളാണ്.

മത്സരങ്ങളെല്ലാം അവസാനിച്ച് അവയുടെ ഫലങ്ങളും പ്രഖ്യാപിച്ചു കഴിഞ്ഞും വിജയിയെ അപ്പീലുകള്‍ നിര്‍ണ്ണയിക്കുന്നതും കാത്തിരിക്കുകയായിരുന്നു കലാകാരന്‍മാരും ആസ്വാദകരും. അഞ്ച് ഹയര്‍ അപ്പീലുകളിലായിരുന്നു ഫലം നിര്‍ണ്ണയിക്കാനുണ്ടായിരുന്നത്. അപ്പീലുകള്‍ നിര്‍ണ്ണയിക്കപ്പെട്ടതോടെ ഫലം കോഴിക്കോടിന് അനുകൂലമായി.

Top