കോഴിക്കോട് ബസ് ജീവനക്കാരന്‍ ടയറിനിടയില്‍ പെട്ട് മരിച്ചു

കോഴിക്കോട്: ബസില്‍ കയറാന്‍ ശ്രമിക്കവെ ക്ലീനര്‍ ടയറിനിടയില്‍ പെട്ട് മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മാറാട് സ്വദേശി അന്‍ഷാദ് (22)ആണ് മരിച്ചത്.

കോഴിക്കോട് ബേപ്പുര്‍ ഹാര്‍ബര്‍ റോഡിലാണ് അപകടം. റോഡിന് സമീപത്തെ ക്ഷേത്രത്തിലെ കാണിക്കപ്പെട്ടിയില്‍ നേര്‍ച്ചയിട്ട് ബസ്സിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കവേയാണ് ദാരുണമായ അപകടമുണ്ടായത്.

കോഴിക്കോട് -ബേപ്പൂര്‍ റൂട്ടിലെ ബാബ ബസിലെ ക്ലീനറായിരുന്നു അന്‍ഷാദ്. സ്ഥിരമായി സെവന്‍ ഡേയ്‌സ് എന്ന ബസിലാണ് ജോലിചെയ്തുവന്നിരുന്നത് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Top