കനത്ത മഴ; കോഴിക്കോട് ജില്ലയിലെ അംഗന്‍വാടികള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു

കോഴിക്കോട്: കനത്ത മഴയേത്തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ അംഗന്‍വാടികള്‍ക്ക് ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതി തീവ്ര മഴയ്ക്ക് സാധ്യയുണ്ടെന്നാണ് അറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ രണ്ട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Top