പുഴയില്‍ വീണ പന്തെടുക്കാനിറങ്ങിയ ഡിഗ്രി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കോഴിക്കോട്:ചെറിയ കുട്ടികളുടെ കൈയില്‍ നിന്നും പുഴയില്‍ വീണ പന്തെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കരുവന്‍ തിരുത്തി മഠത്തില്‍പ്പാടം വേട്ടുവന്‍ തൊടി അബ്ദുള്‍ ഗഫൂറിന്റെ മകന്‍ മുര്‍ഷിദ്(18) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം ഉണ്ടായത്.

കുട്ടികള്‍ പന്ത് കളിക്കുന്നതിനിടെ പന്ത് പുഴയിലേക്ക് വീഴുകയും ഇത് കണ്ട മുര്‍ഷിദ് പുഴയില്‍ നിന്ന് പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മുങ്ങി താഴുകയായിരുന്നു. ഓടി കൂടിയ നാട്ടുക്കാരും പോലീസും മീഞ്ചന്തയില്‍ നിന്നെത്തിയ അഗ്‌നിശമന സേന അംഗങ്ങളും തിരച്ചില്‍ നടത്തിയെങ്കിലും രാത്രി വൈകിയാണ് മൃതദേഹം കണ്ടെത്തിയത്. ഫാറൂഖ് കോളേജ് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് മുര്‍ഷിദ്. മാതാവ്: സലീന സഹോദരങ്ങള്‍:മുബഷിര്‍ ,അബ്ദുള്‍

Top