ഉറങ്ങാന്‍കിടക്കുമ്പോള്‍ ഗുരുവായൂരപ്പാ എന്നല്ല, കുടിവെള്ളം മുട്ടരുതെ എന്നാണ് പ്രാര്‍ത്ഥനയെന്ന്…

കോഴിക്കോട്: നിരന്തരം കുടിവെള്ളം മുടങ്ങുന്ന കോഴിക്കോട് കോര്‍പറേഷനെ വിമര്‍ശിച്ച് എംടി വാസുദേവന്‍ നായര്‍. കോഴിക്കോട് നിവാസികള്‍ ഉറങ്ങാന്‍കിടക്കുമ്പോള്‍ വിളിക്കുന്നത് ഗുരുവായൂരപ്പനെ അല്ല മറിച്ച് കോഴിക്കോട് കോര്‍പറേഷന്റെ കുടിവെള്ള പൈപ്പ് പൊട്ടരുതേ എന്ന പ്രാര്‍ത്ഥനയോടെയാണെന്നായിരുന്നു എംടിയുടെ വിമര്‍ശനം.

ഊരാളുങ്കല്‍ സൊസൈറ്റിയെക്കുറിച്ച് തോമസ് ഐസക് എഴുതിയ ജനകീയ ബദലുകളുടെ നിര്‍മ്മിതി എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ വെച്ചാണ് എംടി കോഴിക്കോട് കോര്‍പറേഷനെ പരസ്യമായി വിമര്‍ശിച്ചത്. എംടി വിമര്‍ശിക്കുമ്പോള്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും വേദിയിലുണ്ടായിരുന്നു. എന്നാല്‍ പണം ഇല്ലാത്ത അവസ്ഥയുണ്ടെന്നും ധനമന്ത്രി കിഫ്ബിവഴി ഫണ്ട് അനുവദിക്കണമെന്നുമായിരുന്നു മേയറുടെ മറുപടി.

പൈപ്പ് ലൈന്‍ ശരിയാക്കാന്‍ ഉടന്‍ പണം അനുവദിക്കാമെന്ന് തോമസ് ഐസക് എംടിയോട് പറഞ്ഞു.

Top