പിക്കപ്പ് വാന്‍ അപകടത്തില്‍പ്പെട്ടു; കോഴിക്കോട് പയിമ്പ്രയില്‍ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് പയിമ്പ്രയില്‍ പിക്കപ്പ് വാന്‍ വയലിലേക്ക് മറിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. പയിമ്പ്ര സ്‌കൂളിന് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ നാല് വിദ്യാര്‍ത്ഥിനികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമാണ്.

സ്‌കൂളിലേക്കുള്ള റോഡിലൂടെ നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് മേല്‍ പിക്കപ്പ് വാന്‍ മറിയുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥിനികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top