kozhicode sand mafia attack police

കോഴിക്കോട്: കോഴിക്കോട് മേപ്പയ്യുരില്‍ പൊലീസ് സംഘത്തിനുനേരെ മണല്‍ മാഫിയയുടെ ആക്രമണം.
തിങ്കളാഴ്ച അര്‍ധരാത്രിലാണ് സംഭവം.

ചെറുവണ്ണൂര്‍ കടവില്‍നിന്നും മണല്‍ കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നെത്തിയ പൊലീസ് സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്.

പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോള്‍ മണല്‍ കയറ്റിക്കൊണ്ടിരുന്ന മിനിലോറി പൊലീസിനു നേരെ ഓടിച്ചുകയറ്റാനാണ് ശ്രമിച്ചത്.

ആക്രമണത്തില്‍ പരിക്കേറ്റ സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍കുമാറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.

Top