ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു ; രണ്ട് മരണം

കോഴിക്കോട് ; കൊയിലാണ്ടി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.കാറില്‍ സഞ്ചരിച്ചിരുന്ന കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശി നിധീഷ് രാജന്‍ ഏച്ചൂര്‍ സ്വദേശി ശരത്ത് ശശീന്ദ്രന്‍ എന്നിവരാണ് മരിച്ചത്.പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം.

കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോയ കാറും കോഴിക്കോട് ഭാഗത്തേക്ക് വന്നിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.അപകടം നടന്ന സമയത്ത് തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവര്‍ സിദ്ദിഖ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

Top