ഗൂഢാലോചനയിലെ ഹിറ്റ് ഗാനം ‘കോയിക്കോടിൻറെ’ മേക്കിംഗ് വീഡിയോ പുറത്തെത്തി

ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ഗൂഢാലോചന തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.

ധ്യാന്‍ ആദ്യമായി തിരക്കഥ ഒരുക്കിയ ചിത്രം കൂടിയാണ് ഗൂഢാലോചന. തോമസ് സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തിലെ കോയിക്കോട് ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തെത്തി.

ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. അഭയ ഹിരണ്‍മയ്‍യാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആസിഫ് അലിയുടെ ആദംസ് വേള്‍ഡ് ഒാഫ് ഇമാജിനേഷനാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചിക്കുന്നത്.

Top