പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം വേണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍

kovoor-kunjumon

കൊല്ലം: പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ തയ്യാറെടുത്ത് കോവൂര്‍ കുഞ്ഞുമോന്‍. ഇടത് മന്ത്രിസഭയില്‍ പ്രാതിനിധ്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് കുഞ്ഞുമോന്‍ അറിയിച്ചു. അഞ്ച് ടേം തുടര്‍ച്ചയായി വിജയിച്ചത് പരിഗണിക്കണമെന്നാണ് കുഞ്ഞുമോന്‍ പറയുന്നത്.

ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിന്നതും കണക്കിലെടുക്കണമെന്ന് കുഞ്ഞുമോന്‍ ആവശ്യപ്പെടുന്നു. തന്നെ മന്ത്രിയാക്കുന്നത് ആര്‍ എസ് പി അണികളെ ഇടതുമുന്നണിയിലെത്തിക്കാന്‍ സഹായിക്കുമെന്നാണ് അവകാശവാദം. ഇത്തവണ 2790 വോട്ടിനാണ് കുഞ്ഞുമോന്‍ ഉല്ലാസ് കോവൂരിനെ പരാജയപ്പെടുത്തിയത്.

 

Top