കോവോവാക്സ് പരീക്ഷണം ഇന്ത്യയിൽ ആരംഭിച്ചു: വിതരണം സെപ്റ്റംബറിൽ

ന്യൂഡൽഹി: അമേരിക്കൻ വാക്സീൻ നിർമാതാക്കളായ നോവവാക്സുമായി ചേർന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ ഉൽപ്പാദിപ്പിക്കുന്ന കോവിഡ് വാക്സീനായ കോവോവാക്സിന്റെ പരീക്ഷണം ഇന്ത്യയിൽ ആരംഭിച്ചെന്ന് സീറം സിഇഒ അഡാർ പൂനവാല അറിയിച്ചു. ആഫ്രിക്കയിലും യുകെയിലും ജനിതക മാറ്റം സംഭവിച്ച വൈറസുകളിലും കോവോവാക്സ് 89% ഫലപ്രദമാണെന്ന് തെളിഞ്ഞു.

സീറം ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷണം നടത്തുന്ന രണ്ടാമത്തെ വാക്സീനാണിത്. ഓക്സ്ഫ‍ഡ് സർവകലാശാലയും ബ്രിട്ടിഷ്–സ്വീഡിഷ് ഫാർമ കമ്പനിയായ അസ്ട്രസെനഗയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ് ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നത് സീറം ഇൻസ്റ്റിറ്റ്യൂട്ട് ആണ്.

അതേ സമയം രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായി. 24 മണിക്കൂറിനിടെ 62,258 പേർക്കാണ് രോഗം ബാധിച്ചത്.

Top