മെയ് 1 മുതൽ 18 വയസിന് മുകളിലുള്ളവർക്കെല്ലാം കൊവിഡ് വാക്‌സിൻ

ന്യൂഡൽഹി: മെയ് ഒന്നാം തീയതി മുതൽ രാജ്യത്ത് 18 വയസിന് മുകളിലുള്ളവർക്കെല്ലാം കൊവിഡ് വാക്‌സിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ 45 വയസിന് മുകളിലുള്ളവർക്ക് മാത്രമായിരുന്നു വാക്‌സിൻ. ഈ പരിധിയാണ് നിലവിൽ 18 വയസായി ഉയർത്തിയിരിക്കുന്നത്.

അതേസമയം, രാജ്യത്ത് കൊവിഡ് വാക്‌സിൻ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. മിക്ക സംസ്ഥാനങ്ങളും വേണ്ടത്ര വാക്‌സിൻ ലഭ്യമാകുന്നില്ലെന്ന് വെളിപ്പെടുത്തി. കേരളത്തിലും വാക്‌സിൻ ക്ഷാമം രൂക്ഷമാണ്. മിക്ക വാക്‌സിനേഷൻ സെന്റെറുകളും താത്കാലികമായി നിർത്തിയിട്ടുണ്ട്.

Top