റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഓൾറൗണ്ടർ ഡാനിയൽ സാംസിനു കൊവിഡ്

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഡാനിയൽ സാംസിന് കൊവിഡ് സ്ഥിരീകരിച്ചു. വിവരം ആർസിബി ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തുവിട്ടു. ഇതോടെ, രണ്ടാമത്തെ ആർസിബി താരത്തിനാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. റോയൽ ചലഞ്ചേഴ്സ് ക്യാമ്പിൽ നേരത്തെ യുവ ഓപ്പണർ ദേവ്ദത്ത് പടിക്കലിനും കൊവിഡ് ബാധിച്ചിരുന്നു.

ഏപ്രിൽ മൂന്നിന് നടത്തിയ പരിശോധനയിൽ താരത്തിന് കൊവിഡ് ഇല്ലെന്ന് വ്യക്തമായിരുന്നു. എന്നാൽ, ബുധനാഴ്ച നടത്തിയ രണ്ടാം ടെസ്റ്റിൽ സാംസിന് കൊവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. താരത്തെ ഇപ്പോൾ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്.

കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ സാംസിന് ആദ്യത്തെ രണ്ട് മത്സരങ്ങളെങ്കിലും നഷ്ടമാകും. ഉദ്ഘാടന മത്സരത്തിൽ തന്നെ ആർസിബി കളത്തിലിറങ്ങും. മുംബൈ ഇന്ത്യൻസാണ് എതിരാളികൾ. ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും.

Top