കോവിഡ് നിയന്ത്രണം കർശനം: ഖത്തറില്‍ നാളെ റമദാന്‍ വ്രതാരംഭം

ഖത്തർ: നാളെ മുതല്‍ റമദാന്‍ നോമ്പ് കാലത്തിന് ഖത്തറില്‍ തുടക്കമാകും. ഖത്തര്‍ മതകാര്യമന്ത്രാലയത്തിന് കീഴിലെ പ്രത്യേക മാസപ്പിറവി നിര്‍ണയ കമ്മിറ്റി യോഗം ചേര്‍ന്നാണ് ചൊവ്വാഴ്ച് റമദാന്‍ ഒന്നായിരിക്കുമെന്ന് അറിയിച്ചത്. മുഴുവന്‍ വിശ്വാസികള്‍ക്കും ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി റമദാന്‍ ആശംസകള്‍ നേര്‍ന്നു.

കർശന കോവിഡ് നിയന്ത്രണങ്ങളോടെയാകും ഖത്തറില്‍ റമദാന്‍ നോമ്പുകാലം നടത്തുക.

Top