കോവിഡ്: തൃശൂർ പൂര വിളമ്പരം പ്രതിസന്ധിയിൽ

തൃശൂ‍ർ: തൃശ്ശൂരിലെ നാളത്തെ പൂരം വിളംബരം പ്രതിസസന്ധിയില്‍. നെയ്തലക്കാവ് ക്ഷേത്രത്തിലേക്കുള്ള പാസ് വിതരണം നടന്നില്ല. കൊവിഡ് പരിശോധനാ ഫലം വൈകുന്നതാണ് കാരണം. പാസ് കിട്ടിയില്ലെങ്കില്‍ എഴുന്നള്ളിപ്പ് മുടങ്ങുമെന്ന് ദേവസ്വം അറിയിച്ചു.അപേക്ഷ നൽകിയത് 46 പാസുകൾക്കാണ്. ആകെ അനുവദിച്ചത് 6 പാസുകളാണ്. വാദ്യക്കാർക്കും ഭാരവാഹികൾക്കുമടക്കം പാസുകൾ ലഭിച്ചില്ലെന്നും പരാതിയുണ്ട്.

“ആറര വരെ കമ്മീഷണർ ഓഫീസിലുണ്ടായിരുന്നു. പാസില്ലാത്ത ഒരാളെയും കടത്തിവിടില്ലെന്നാണ് വെസ്റ്റ് സിഐ പറഞ്ഞത്. ആർടിപിസിആർ ടെസ്റ്റ് 19ആം തീയതി നടത്തിയതാണ്. അതിന്റെ ഫലം ഇതുവരെ വന്നിട്ടില്ല. ഇന്ന് ഉച്ചയോടെ ഫലം തരാമെന്നാണ് പറഞ്ഞിരുന്നത്. നാളെയേ അത് ശരിയാവൂ എന്നാണ് ഇപ്പോൾ പറയുന്നത്.”അധികൃതർ പറഞ്ഞു.

രണ്ട് കുഴിമിന്നൽ മാത്രം പൊട്ടിച്ചാണ് തൃശ്ശൂർ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് നടന്നത്. ആദ്യം തിരുവമ്പാടിയും പിന്നീട് പാറമേക്കാവുമാണ് സാമ്പിള്‍ വെടിക്കെട്ടിൽ പങ്കെടുത്തത്.

Top