കോവിഡ്: ഗുജറാത്തിൽ മലയാളി കുടുംബത്തിലെ 3 പേർ മരിച്ചു

കോഴിക്കോട്: വിലങ്ങാട് സ്വദേശികളായ ദമ്പതികളും  മരുമകളും  അഹമ്മദാബാദിൽ കോവിഡ് ചികിത്സയ്ക്കിടയിൽ മരിച്ചു. കാരിക്കുന്നേൽ കെ.ടി .ഫിലിപ് (71), ഭാര്യ മേരി (66), മകന്റെ ഭാര്യ, ഗുജറാത്ത് ഹൈക്കോടതിയിലെ സീനിയർ ക്ലാർക്കുമായ സ്മിത (43) എന്നിവരാണു മരിച്ചത്.

അഹമ്മദാബാദിൽ വ്യാപാരിയായ മകൻ തോമസ്കുട്ടി കോവിഡിനെ തുടർന്നു ചികിത്സയിലാണ്. ഇവരുടെ മകൻ പ്ലസ് വൺ വിദ്യാർഥി ജോഹാനെയും കോവിഡ് ബാധിച്ചെങ്കിലും രോഗം മാറിയിട്ടുണ്ട്. മേരി വ്യാഴാഴ്ചയാണു മരിച്ചത്. ഭാര്യയുടെ മരണ വിവരം അറിയാതെ ഫിലിപ് വെള്ളിയാഴ്ച മരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സ്മിതയുടെ വിയോഗം.

Top