കോവിഡ്; സൗദിയില്‍ ഇന്ന് 1,534 പുതിയ രോഗികള്‍

ജിദ്ദ: സൗദിയില്‍ ഇന്ന് 1,534 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. 1,487 പേര്‍ക്ക് രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്താകെ ഇതുവരെയുള്ള ആകെ കോവിഡ് രോഗികളുടെ എണ്ണം 4,89,126 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,67,633 ഉം ആയി. 13 മരണങ്ങള്‍ ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,832 ആയി.

ജിദ്ദ ഉള്‍പ്പെടുന്ന മക്ക പ്രവിശ്യയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത്. 377 പേര്‍ക്കാണ് ഇവിടെ പുതുതായി രോഗം ബാധിച്ചത്. വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 12,174 ആണ്. ഇവരില്‍ 1,389 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.60 ശതമാനവും മരണനിരക്ക് 1.60 ശതമാനവുമാണ്.

Top