കൊവിഡ്: സൗദിയില്‍ ഇന്ന് 1,255 പുതിയ രോഗികള്‍

റിയാദ്: സൗദിയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,255 പേര്‍ക്ക്. 1,247 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 4,79,390 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,60,338 ഉം ആയി. 14 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,730 ആയി.

വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 11,322 ആണ്. ഇവരില്‍ 1,451 പേരുടെ നില ഗുരുതരമാണ്.ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.02 ശതമാനവും മരണനിരക്ക് 1.61 ശതമാനവുമാണ്.

Top