കോവിഡ്: പ്രധാനമന്ത്രി ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യും. രോഗികളുടെ എണ്ണം കുത്തനെ വർധിച്ചതോടെ പല സംസ്ഥാനങ്ങളിലും ലോക്ഡൗൺ ഏർപ്പെടുത്തി.

ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ ഓക്സിജൻ ക്ഷാമവും രൂക്ഷമാണ്. വാക്സീൻ വിതരണത്തിൽ പാളിച്ച സംഭവിച്ചുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

Top