കൊവിഡ് വർധന : മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി:രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി എല്ലാ മുഖ്യമന്ത്രിമാരുടെയും യോഗം വിളിച്ചു. കോവിഡ് വര്‍ധിക്കുന്ന സാഹചര്യം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് ആണ് ഓണ്‍ലൈന്‍ യോഗം നടക്കുക.

പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ രോഗം വര്‍ധിച്ചുവരുന്ന സാഹര്യമണുള്ളത്. ജനുവരിയോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 10,000-ല്‍ താഴെ വന്നിരുന്നു. എന്നാല്‍ പിന്നീട് രോഗബാധ വര്‍ധിക്കുകയായിരുന്നു. രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും വർധിക്കുന്നതിന് കാരണം കൊവിഡ് പ്രതിരോധത്തിൽ ജനങ്ങളുടെ അനാസ്ഥയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പറഞ്ഞിരുന്നു. ഏതാനും ചില സംസ്ഥാനങ്ങളിൽ മാത്രമാണ് കൊവിഡ് കേസുകൾ ഉയർന്നു നിൽക്കുന്നത്.

നിലവില്‍ കോവിഡ് രോഗബാധയുടെ 78 ശതമാനവും മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

Top