കൊവിഡ്: മഹാരാഷ്ട്രയിൽ പ്രതിദിന രോഗികളുടെ എണ്ണം 36,000​ലേക്ക്​

മുംബൈ: മഹാരാഷ്​ട്രയിൽ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 36,000​ലേക്ക്​ അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,952 പേർക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. 111 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്​. മുംബൈയിൽ മാത്രം 5,504 പേർക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. കർശന നിയന്ത്രണങ്ങൾക്കിടയിലും ദിവസങ്ങളായി മഹാരാഷ്​ട്രയിൽ കോവിഡ്​ രോഗികളുടെ എണ്ണം ഉയരുന്നത്​ ആശങ്കയുണ്ടാക്കുന്നുണ്ട്​​.

ആശുപത്രികളിൽ 13,773 രോഗികളെ ചികിത്സിക്കാനുള്ള സൗകര്യങ്ങളാണ് മുംബൈയിൽ​ നിലവിലുള്ളത്. ഇത്​ 21,000മാക്കി ഉയർത്താനാണ്​ ശ്രമം. കോവിഡ്​ രോഗികളുടെ എണ്ണം ഉയർന്നതോടെ ചികിത്സ സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്​ ഭരണകൂടം.

Top