കൊവിഡ് ടെസ്റ്റ് ഡ്രൈവ് വൻ വിജയം: ലക്ഷ്യമിട്ടത് രണ്ടര ലക്ഷം: നടത്തിയത് 3 ലക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് നടത്തിയ കൊവിഡ് ടെസ്റ്റ് ഡ്രൈവ് വൻ വിജയമെന്ന് ആരോഗ്യ വകുപ്പ്. എല്ലാ ജില്ലകളും ടാർഗറ്റ് മറികടന്നു. രണ്ടര ലക്ഷം പരിശോധന ലക്ഷ്യമിട്ട സ്ഥാനത്ത് 3,009,71 പരിശോധനകൾ നടത്തി. ഏറ്റവും കൂടുതൽ പരിശോധനകൾ നടന്നത് കോഴിക്കോട് ജില്ലയിലാണ്. 39565 സാമ്പിളുകളാണ് ജില്ലയിൽ പരിശോധിച്ചത്. തിരുവനന്തപുരത്ത് 29,008 ഉം എറണാകുളത്ത് 36,671 പേരെയും പരിശോധിച്ചു.

എല്ലാ ജില്ലയും ലക്ഷ്യം മറികടന്നു. കോവിഡ് കൂട്ടപ്പരിശോധനയില്‍ ജനങ്ങളുടെ പൂര്‍ണസഹകരണമുണ്ടായെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രതിദിന കോവിഡ് ബാധ ഏറ്റവും ഉയർന്ന ദിനമായിരുന്നു ഇന്ന്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 17.04 ലേക്ക് കുതിച്ചു. ഇതും സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ നിരക്കാണ്. 17.74 ആണ് ഇതുവരെയുള്ള ഉയര്‍ന്ന നിരക്ക്. ഒരു ജില്ലയിലെ രോഗ സ്ഥിരീകരണം ആദ്യമായി രണ്ടായിരം കടന്നു വെന്ന ഞെട്ടിക്കുന്ന കണക്കും ഇന്നുണ്ട്.

കൂട്ടപ്പരിശോധനയുടെ അവശേഷിക്കുന്ന കണക്കുകള്‍ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി പുറത്ത് വരും. അതിനാല്‍ വരും ദിവസങ്ങളിലും രോഗവ്യാപനം ഉയര്‍ന്ന് നില്‍ക്കും എന്നു തന്നെയാണ് വിലയിരുത്തൽ.

Top