ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷം: ഇന്ത്യയിലടക്കം പ്രതിദിന കേസുകൾ ഉയരുന്നു

ന്യൂഡൽഹി/അമേരിക്ക: വാക്സിനേഷൻ പ്രക്രിയ പുരോഗമിക്കുന്നതിനിടെ ലോകത്ത് കോവിഡ് വ്യാപനം അതി രൂക്ഷമാവുന്നു. ഇന്ത്യ, ഫ്രാൻസ്, അമേരിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ പ്രതിദിന കേസുകൾക്കൊപ്പം മരണസംഖ്യയും വർധിച്ചു. ലോക രാജ്യങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലാണ്. കഴിഞ്ഞ ഒരു ദിവസത്തിനിടെ ഇന്ത്യയില്‍ 1,31,968 പേർക്കാണ് രോഗം ബാധിച്ചത്. 780 മരണവും സ്ഥിരീകരിച്ചു.

ചട്ടം ലംഘിച്ച് പിറന്നാൾ ആഘോഷം നടത്തിയ നോർവെ പ്രധാനമന്ത്രിക്ക് കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് പിഴ ശിക്ഷ. പ്രധാനമന്ത്രി എർണ സോൾബെർഗിനാണ് പൊലീസ് 20,000 നോർവീജിയൻ ക്രൗൺ പിഴ ചുമത്തിയത്.ബ്രസീലിൽ തൊണ്ണൂരറായിരത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌.

 

Top