കോവിഡ്; വിനോദസഞ്ചാരികള്‍ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി

ഷിംല: രാജ്യത്ത് കൊവിഡ് അവസാനിച്ചിട്ടില്ലെന്നും വിനോദസഞ്ചാരികള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂര്‍. വളരെയധികം വിനോദ സഞ്ചാരികള്‍ ഇവിടെയെത്തുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഈ അഭ്യര്‍ത്ഥന.

‘സംസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ആശങ്കയുണ്ട്. വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. അതിനൊടൊപ്പം തന്നെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.’ ജയറാം താക്കൂര്‍ വ്യക്തമാക്കി.

ടൂറിസം മേഖലയെ സംരക്ഷിക്കേണ്ടതാവശ്യമാണ്. ജനങ്ങളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും വിര്‍ച്വല്‍ മീറ്റിംഗില്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് ഇതുവരെ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 

Top