കൊവിഡ് വ്യാപനം: നിയന്ത്രണം ശക്തമാക്കി ഗൾഫ് രാജ്യങ്ങൾ

കുവൈത്ത് സിറ്റി: സൗദിയിൽ പ്രതിദിന കോവിഡ് വീണ്ടും 500നു മുകളിലെത്തിയതോടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. കോവിഡിന്റെ പുതിയ വകഭേദങ്ങളും കണ്ടെത്തിയതോടെ വിവിധ മേഖലകളിലെ ജീവനക്കാർക്കു വാക്സീൻ നിർബന്ധമാക്കി. കുത്തിവയ്പ് എടുക്കാത്തവർ ആഴ്ച തോറും ആർടി പിസിആർ പരിശോധന നടത്തണം. കുവൈത്തിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തിയതു ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്.

തിദിന കോവിഡ് 2000 കടന്ന യുഎഇയിൽ നിയന്ത്രണങ്ങൾ ശക്തമെങ്കിലും യാത്രാവിലക്ക് ഇല്ല. നിലവിൽ 15,129 പേരാണു ചികിത്സയിൽ. ഇന്നലെ 2,304 പേർ പോസീറ്റീവ് ആയി, 5 പേർ മരിച്ചു. 96 മണിക്കൂറിനകമുള്ള ആർടിപിസിആർ നെഗറ്റീവ് ഫലവുമായി  ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിൽ എത്താം.

 

Top