കോട്ടയം മെഡിക്കൽ കോളജിൽ 12 ഡോക്ടർമാർക്ക് കോവിഡ്

കോട്ടയം:കോട്ടയം മെഡിക്കൽ കോളജിൽ 12 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ശ്വാസകോശ രോഗ വിഭാഗം, സര്‍ജറി വിഭാഗം,മേധാവികള്‍ക്കുള്‍പ്പെടെയാണ് രോഗം. കോവിഡ് വ്യാപനം തീവ്രമായതിന് പിന്നാലെ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനിലെ 45 ജീവനക്കാരിൽ 38 ജീവനക്കാർക്കും കോവിഡ് പോസിറ്റീവായി. ഫയർ സ്റ്റേഷൻ താൽക്കാലിമായി മാറ്റി സ്ഥാപിച്ച് മറ്റുള്ള സ്ഥലത്തു നിന്നുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ച് പ്രവർത്തിക്കും.

പാലാ പൊലീസ് സ്റ്റേഷനിൽ പത്ത് പൊലീസുകാർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ സ്റ്റേഷനിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി.

Top