കൊവിഡ് വ്യാപനം: നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 18ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ അറിയിച്ചു.

ഈമാസം പതിനെട്ടിനായിരുന്നു നീറ്റ് പി.ജി പരീക്ഷ തീരുമാനിച്ചിരുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം എംബിബിഎസ് വിദ്യാർത്ഥികൾ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

Top