കോവിഡ് വ്യാപനം, കേന്ദ്ര സംഘവും ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച ഇന്ന്

തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘം ഇന്ന്ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും. 11 മണിക്ക് മന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷം ഉന്നതതലയോഗവും വിളിച്ചിട്ടുണ്ട്.രോഗവ്യാപന സ്ഥിതിയും പ്രതിരോധ പ്രവർത്തനങ്ങളും ഉദ്യോഗസ്ഥർ കേന്ദ്രസംഘത്തിനു മുന്നിൽ വിശദീകരിക്കും.

കോവിഡ് വ്യാപനം, കേന്ദ്ര സംഘവും ആരോഗ്യമന്ത്രിയമായുള്ള കൂടിക്കാഴ്ച്ച ഇന്ന്ദേശീയ രോഗനിയന്ത്രണ കേന്ദ്രംഡയറക്ടർ ഡോ. എസ്.കെ സിംഗ്, കോവിഡ് പ്രതിരോധത്തിൽകേരളത്തിന്റെ ചുമതലയുള്ള നോഡൽ ഓഫീസർ മിൻഹാജ് അലം എന്നിവരാണ് സംഘത്തിലുള്ളത്. സംഘം നേരത്തെ കോട്ടയത്തും ആലപ്പുഴയിലുമെത്തി കോവിഡ് പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതർ ചികിത്സയിലുള്ളതും ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയും കേരളത്തിലാണ്.

Top