കൊവിഡ് വ്യാപനം: ഛണ്ഡീഗഢിലേക്ക് ഉന്നതതല സംഘത്തെ അയച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഛത്തീസ്ഗഢിലക്കും ഛണ്ഡിഗഢിലേക്കും രണ്ട് ഉന്നതതല സംഘത്തെ അയച്ച് കേന്ദ ആരോഗ്യ മന്ത്രാലയം. സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശത്തും കോവിഡ് കേസുകള്‍ വനര്‍ദ്ധിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കോവിഡ് വ്യാപനത്തിന്റെ വ്യാപനം കണ്ടെത്താനും ആവശ്യമായ കോവിഡ് നിയന്ത്രണങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിനും ഉന്നതതല സംഘം അതാത് സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

ഛത്തീസ് ഗഢിലേക്കുള്ള ടീമിനെ നയിക്കുക നാഷണല്‍ സെന്റെര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ എസ് കെ സിങ് ആണ്. റായ്പുരിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, കൊല്‍ക്കത്തയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീന്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് എന്നിവിടങ്ങളിലെ വിദഗ്ധരും സംഘത്തിലുണ്ട്. ചണ്ഡിഗഢിലേക്കുള്ള സംഘത്തെ നയിക്കുന്നത് ടെക്സ്റ്റയില്‍ മന്ത്രാലയത്തിന്റെ അഡീഷണല്‍ സെക്രട്ടറിയും സാമ്പത്തിക ഉപദേഷാാവുമായ വിജോയ് കുമാര്‍ സിങ്ങാണ്.

Top