ദശലക്ഷം കടന്ന് കോവിഡ് മരണം; ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍

ലോകത്താകെ കോവിഡ് മരണം 10 ലക്ഷം കടന്നു. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ മരണനിരക്ക് നാല് ശതമാനമായി. 1,007,223 പേരാണ് ഇതുവരെ ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചത്.

ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം മൂന്നു കോടി കവിഞ്ഞിരുന്നു. 33,589,118 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. കോവിഡ് മരണം ദശലക്ഷം കടന്നത് മനസിനെ തളര്‍ത്തുന്നതാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. കോവിഡിനെതിരെ എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഐക്യദാര്‍ഡ്യത്തിലാണ് നമ്മുടെ ഭാവി. അതില്‍ രാഷ്ട്രങ്ങള്‍ തമ്മിലും മനുഷ്യര്‍ തമ്മിലുള്ള ഐക്യവും ഉള്‍പ്പെടുമെന്നും ഗുട്ടെറസ് പ്രസ്താവനയില്‍ പറഞ്ഞു.

Top