കോവിഡ് നിയന്ത്രണം; 65 വയസിന് മുകളില്‍ പ്രായമുള്ള തടവുകാരുടെ പരോള്‍ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി 65 വയസ്സിനും അതിനു മുകളിലുമുള്ള തടവുകാരുടെ പരോള്‍ നീട്ടി നല്‍കി. 65 വയസ്സിന് മുകളിലുള്ള തടവുകാരുടെ പരോള്‍ ഒരു മാസം കൂടിയാണ് സര്‍ക്കാര്‍ നീട്ടിയത്.

ജയിലുകളില്‍ കോവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ കൂട്ടത്തോടെ പരോള്‍ അനുവദിച്ചിരുന്നു. ഇതിനകം 150 ദിവസമാണ് പരോള്‍ നല്‍കിയത്. 65 വയസ്സിന് താഴെ പരോള്‍ അനുവദിച്ചവരെല്ലാം പരോള്‍ കാലാവധി തീരുമ്പോള്‍ തിരികെ ജയിലുകളില്‍ പ്രവേശിക്കണമെന്നും ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു.

Top