തിരുവനന്തപുരത്ത് രണ്ട് ഭിക്ഷാടകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: നഗരത്തില്‍ രണ്ടു ഭിക്ഷാടകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ നടത്തിയ പരിശോധനയിലാണു രണ്ടു പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചത്.

ജില്ലയില്‍ സമൂഹവ്യാപനം സ്ഥിരീകരിച്ച പൂന്തുറ, പുല്ലുവിള, ചൊവ്വര, മരിയനാട്, പൊഴിയൂര്‍, പെരുമാതുറ തുടങ്ങിയ തീരപ്രദേശങ്ങളില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇതിനു പുറമെ നഗരത്തിലെ കൂടുതല്‍ പ്രദേശങ്ങളിലും രോഗബാധിതരെ കണ്ടെത്തിയിട്ടുണ്ട്. കുടപ്പനക്കുന്ന്, ശ്രീകാര്യം, പട്ടം, മുട്ടത്തറ, മെഡിക്കല്‍ കോളജ്, മുറിഞ്ഞപാലം, തിരുവല്ലം തുടങ്ങിയ പ്രദേശങ്ങളില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പിരശോധനയില്‍ രോഗബാധിതരെ കണ്ടെത്തി.

അതേസമയം, ഇന്നലെയാണ് തിരുവനന്തപുരം നഗരത്തില്‍ അലഞ്ഞ് നടക്കുന്ന യാചകരെ കണ്ടെത്തി കോവിഡ് പരിശോധന നടത്തുമെന്ന് തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചത്.. പിന്നീട് ഇവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റും. നഗരസഭയും സാമൂഹ്യ സുരക്ഷാ മിഷനും ചേര്‍ന്ന് ഞായറാഴ്ച്ച മുതല്‍ യാചകരെ പരിശോധനയ്ക്ക് ശേഷം അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിക്കുമെന്ന് മേയര്‍ അറിയിച്ചിരുന്നു.

ആദ്യത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ നഗരത്തിലെ മുഴുവന്‍ യാചകര്‍ക്കായും നഗരസഭ ക്യാമ്പുകള്‍ ഒരുക്കിയിരുന്നു. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പലരും കൊഴിഞ്ഞ് പോവുകയായിരുന്നു.

Top