ശശി തരൂരിനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ശശി തരൂര്‍ എംപിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തരൂരിന്റെ അമ്മയ്ക്കും സഹോദരിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

“സഹോദരി കാലിഫോർണിയയിൽ വച്ച് ഫൈസർ വാക്സീന്റെ രണ്ട് ഡോസ് സ്വീകരിച്ചിരുന്നു. അമ്മയും ഞാനും ഏപ്രിൽ 8 ന് കോവിഷീൽഡ് വാക്സീന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചിരുന്നു. വാക്സീനുകൾക്ക് രോഗബാധ തടയാൻ കഴിയില്ലെങ്കിലും, അവയുടെ ആഘാതം മിതപ്പെടുത്താനാകും”അദ്ദേഹം ട്വീറ്റ് ചെയ്തു.

Top