തിരുവനന്തപുരത്ത് 1980 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം  ജില്ലയിൽ ഇന്ന്  1980 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1194 പേർ രോഗമുക്തരായി. 13.6 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 14470 പേർ ചികിത്സയിലുണ്ട്.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 1878 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 7 പേർ ആരോഗ്യ പ്രവർത്തകരാണ്.

പുതുതായി 2233 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 1603 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 31359 ആയി.

Top