കുവൈറ്റില്‍ 1,870 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇന്ന് 1,870 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു. ഇതൊടെ കൊവിഡ് ബാധിതരുടെ എണ്ണം 344,799 ആയി. രാജ്യത്ത് പുതിയതായി ആറു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,894 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1,681 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 324,578 പേരുടെ രോഗം ഭേദമായിട്ടുണ്ട്.

18,327 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 259 പേരുടെ നില ഗുരുതരമാണ്. പുതിയതായി 14,678 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ, 2,879,549 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 12.74 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Top