കൊവിഡ്: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി: വരും ദിവസങ്ങളിൽ കൂട്ട പരിശോധന

കണ്ണൂർ:  കോവിഡ് സാഹചര്യം വിലയിരുത്തുന്നതിന് ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാഴാഴ്ച രാവിലെ 11ന് വിഡിയോ കോൺഫറൻസിലൂടെയാണ് യോഗം. ജില്ലാ കലക്ടർമാർ, പൊലീസ് മേധാവികൾ, ഡിഎംഒമാർ എന്നിവർ പങ്കെടുക്കും. വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനത്ത് കൂട്ട കോവിഡ് പരിശോധന നടത്താനും തീരുമാനിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കാണ് പരിശോധന.

സംസ്ഥാനത്ത് ബുധനാഴ്ച 8,778 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 7,905 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. 65,258 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 13.45 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ആയിരത്തിലേറെപ്പേര്‍ രോഗബാധിതരായി. 22 മരണംകൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.

 

Top