“മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ ഇനിയും ഉയർന്നേക്കാം”: ആരോഗ്യ വകുപ്പ്

മുംബൈ:  മഹാരാഷ്ട്രയിൽ കൊവിഡ് കേസുകളിൽ വലിയ വർധനയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. ഏപ്രിലോടെ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷം കടക്കും. നാഗ്പുർ, താനെ ഉൾപ്പെടെയുള്ള ജില്ലകളിൽ വേണ്ടത്ര തയാറെടുപ്പില്ലെങ്കിൽ ചികിത്സാ സൗകര്യങ്ങളുടെ അഭാവം പ്രശ്നമായേക്കുമെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ചയോടെ സംസ്ഥാനത്തെ സജീവ രോഗികളുടെ എണ്ണം 2,47,299 ആയി. മരണം 53,684. പ്രതിദിന കേസുകളിലും റെക്കോർഡ് വർധനയാണ് ഉണ്ടായത്– 31,855 കേസുകൾ. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതർ 25,64,881. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് വരുന്ന രണ്ടാഴ്ചക്കാലം പ്രതിദിന കോവിഡ് മരണങ്ങൾ 1000 വരെയാകാമെന്നാണു പറയുന്നത്.

ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ സൗകര്യങ്ങൾ എന്നിവ ഇപ്പോൾ പര്യാപ്തമാണ്.

Top