കോവിഡ് ബാധിച്ച ഡല്‍ഹി ഉപമുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ച ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായ പനിയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ലോക്‌നായക് ജയപ്രകാശ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 14ന് ആണ് സിസോദിയക്ക് കോവിഡ് ബാധിച്ചത്. അദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതോടെ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കെജരിവാള്‍ മന്ത്രിസഭയില്‍ കോവിഡ് ബാധിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് സിസോദിയ.

Top